ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ അതിസന്പന്നരുടെ സ്വത്തിന്റെ 2.1 ശതമാനം ഭാഗം ഒറ്റ ദിവസംകൊണ്ട് ആവിയായി. ഈ വർഷത്തെ ഏറ്റവും വലിയ തകർച്ച തിങ്കളാഴ്ച അമേരിക്കൻ ഓഹരിവിപണിക്ക് ഉണ്ടായപ്പോഴാണ് ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഉൾപ്പെടെയുള്ള അതിസന്പന്നരുടെ സ്വത്തിന്റെ ഒരു ഭാഗം ഇല്ലാതായത്.
ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ 21 അംഗങ്ങൾക്കാണ് ഒറ്റ ദിവസംകൊണ്ട് ആസ്തിയിൽ കുറവ് വന്നത്. 100 കോടി ഡോളർമുതൽ മുകളിലേക്കാണ് ഓരോരുത്തരുടെയും നഷ്ടം. 21 പേരുടെയും ആകെ നഷ്ടം തിട്ടപ്പെടുത്തിയാൽ 11,700 കോടി ഡോളർ വരും.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധമാണ് ഓഹരിസൂചികയുടെ ഇടിവിനു കാരണം. ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിന് 340 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. എങ്കിലും ലോകത്തിലെ സന്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ബെസോസിന് നഷ്ടപ്പെട്ടിട്ടില്ല. 11,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
നഷ്ടം വലുത്
പേര്, നഷ്ടം (കോടി ഡോളറിൽ)
ജെഫ് ബെസോസ് 340
ബെർണാർഡ് ആർനോട്ട് 320
മാർക്ക് സക്കർബെർഗ് 280
മുകേഷ് അംബാനി 240
ബിൽ ഗേറ്റ്സ് 200