തിരുവനന്തപുരം: വിഖ്യാതമായ ഡി 3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളജ്, സർവകലാശാല വിദ്യാർഥികൾക്കായി ഡി3കോഡ് (d3code) എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി ഡിജിറ്റൽ സാങ്കേതിക രംഗത്തെ അതികായരായ യു എസ് ടി ഗ്ലോബൽ.
ദൈനംദിന ജീവിതത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാനും ഇന്നൊവേഷൻ, പ്രോബ്ലം സോൾവിംഗ്, ഡിസൈൻ തിങ്കിംഗ്, പ്രോഗ്രാമിംഗ് കഴിവുകൾ എന്നിവയിൽ അഭിരുചികൾ കണ്ടെത്താനും പര്യാപ്തമായ അഖിലേന്ത്യാ പ്ലാറ്റ്ഫോമായി ഡി3കോഡ് മാറും.
ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഡെവലപ്പർ കോൺഫറൻസുകളിൽ ഒന്നായ ഡി 3 ക്കു മുന്നോടിയായാണ് ഡി3കോഡ് സംഘടിപ്പിക്കുന്നത്. ഈ രംഗത്തെ നൂതനപ്രവണതകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കാനും പഠന ഗവേഷണങ്ങൾക്കും വളർച്ചാ വികസന സാധ്യതകൾക്കുമാണ് ഡി 3 വഴിയൊരുക്കുന്നത്.
നിലവിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠനം നടത്തുന്ന രാജ്യത്തെ മുഴുവൻ കോളജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാൻ അവസരമുണ്ട്. ടീം ലീഡർ അടക്കം പരമാവധി നാല് പേരാണ് ഒരു ടീമിൽ ഉണ്ടാവേണ്ടത്. https://ust-global.hackerearth.com എന്ന സൈറ്റ് വഴി 31 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി. മത്സരാർഥികളിൽ ഓരോ ടീമിനുമുള്ള പ്രൈവറ്റ് ചലഞ്ചുകൾ സെപ്റ്റംബറിൽ അറിയിക്കും.