കൊച്ചി: ഗാലക്സി എലൈൻ 2019 സീരീസിലെ ഏഴാമത്തെ സ്മാർട്ട് ഫോണ്‍ സാംസംഗ് ഇന്ത്യ പ്രഖ്യാപിച്ചു. പുതുമയാർന്ന ഫീച്ചറുകളും, ലോകത്തിലെ ആദ്യത്തെ 48 മെഗാപിക്സലുള്ള റൊട്ടേറ്റിംഗ് ട്രിപ്പിൾ കാമറയുമായി ഗാലക്സി എ80 സ്മാർട്ട്ഫോണാണ് കന്പനി പ്രഖ്യാപിച്ചത്.
3,700 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി ഒക്ടാകോർ പ്രോസസർ, 6.7 ഇഞ്ച് എഫ്എച്ച്ഡി സൂപ്പർ അമോൽഡ് ഡിസ്പ്ലേ, 8 ജിബി റാം, 128 ജിബി റോം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. ട്രിപ്പിൾ റൊട്ടേറ്റിംഗ് കാമറ ഉപയോഗിച്ച് സൂപ്പർ സ്ലോ-മോ, അൾട്രാ വൈഡ് വീഡിയോകൾ എന്നിവ പകർത്താൻ കഴിയും. അൾട്രാ വൈഡ് ആംഗിൾ ലെൻസിനു 123 ഡിഗ്രി ഫീൽഡ് വിഷനുണ്ട്. അതുപോലെ മുന്നിലെയും പിന്നിലെയും കാമറകൾ ഉപയോഗിച്ച് അൾട്രാ വൈഡ് ചിത്രങ്ങൾ എടുക്കാനും കഴിയും.
47,990 രൂപയ്ക്ക് ഗാലക്സി എ80 പ്രീബുക്ക് ചെയ്യാനുള്ള സൗകര്യം സാംസംഗ് ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെ പ്രീബുക്കിംഗ് നടത്താം. സാംസംഗ് പേ സൗകര്യവും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.