തിരുവനന്തപുരം: അവധിക്കു നാട്ടിലെത്തുന്ന പ്രവാസികൾക്കു കെഎസ്എഫ്ഇ ശാഖകള്‍വഴി നേരിട്ട് പ്രവാസി ചിട്ടിയില്‍ ചേരാം. ചിട്ടിയുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനും ചിട്ടിയിൽ ഓണ്‍ലൈനായി ചേരുന്നതിനു സൗകര്യമൊരുക്കുന്നതിനുമായി ‘പ്രവാസി ഗ്രാൻഡ് ഡേ’ എന്ന പേരില്‍ 40 ദിവസം നീളുന്ന പരിപാടി കെഎസ്എഫ്ഇ ആരംഭിച്ചു. ഓഗസ്റ്റ് 31 വരെ കെഎസ്എഫ്ഇയുടെ 577 ശാഖകളിലും ഈ സൗകര്യമുണ്ടാകും.
പ്രവാസി ചിട്ടിയില്‍ ചേരാന്‍ ശാഖകളിലെത്തുന്നവര്‍ വീസ, പാസ്പോർട്ട്, ഫോട്ടോ, ജോലി ചെയ്യുന്ന രാജ്യത്തെ ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവയോ മൊബൈലില്‍ എടുത്ത അവയുടെ വ്യക്തമായ ചിത്രമോ കൈവശം കരുതണം. ഒടിപി സ്വീകരിക്കാനായി മൊബൈല്‍ ഫോണും വേണം. ഇത്രയുമുണ്ടെങ്കില്‍ ശാഖയില്‍നിന്നുതന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഓണ്‍ലൈനായി പണമടച്ച് പ്രവാസി ചിട്ടിയിൽ ചേരാം.