കൊച്ചി: കൂടുതൽ സുരക്ഷിതമായ യാത്രകളും വാഹനത്തിന്റെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി കാർ നിർമാതാക്കളായ വോൾവോ ഇസ്രയേൽ സ്റ്റാർട്ടപ്പുകളായ എംഡി ഗോയും യുവിഐയുമായി സഹകരിക്കും. കന്പനിയുടെ ടെക് ഫണ്ടിൽനിന്ന് ഇതിനായി മൂലധനനിക്ഷേപം നടത്തും.
യാത്രക്കാരുടെ സുരക്ഷയും വാഹനത്തിന്റെ ഗുണനിലവാരവും ഉറപ്പുവരുത്തുക എന്നതാണ് വോൾവോ ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പിനും അമേരിക്കയ്ക്കും പുറത്ത് ആദ്യമായാണ് വോൾവോ സാങ്കേതിക സഹകരണത്തിനു നിക്ഷേപം നടത്തുന്നതെന്നതാണ് മറ്റൊരു സവിശേഷത.
ടെൽ അവീവിലെ എംഡിഗോ മെഡിക്കൽ ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്താണ് പ്രധാനമായും ശ്രദ്ധയൂന്നുന്നത്. യാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ വാഹനയാത്രക്കാർക്ക് ഉടനടി സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളാണ് എംഡി ഗോ ഒരുക്കുന്നത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എംഡിഗോ അപകടവിവരം ഉടനടി എമർജൻസി യൂണിറ്റുകളിലും തൊട്ടടുത്ത ആശുപത്രികളിലും ട്രോമ കെയറിലും എത്തിക്കുന്നു.
അതേപോലെ അപകടത്തിൽപ്പെട്ടയാൾക്കു സംഭവിച്ച പരിക്കുകളെ സംഭവിച്ച വിവരങ്ങളും കൈമാറുന്നു. അപകടസ്ഥലത്ത് എത്തുന്ന മെഡിക്കൽ ജീവനക്കാർക്കുവേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ഇത് ഏറെ സഹായകമാകും.
യുവിഐ ടെക്നോളജി വരുന്നതോടെ വാഹനങ്ങളുടെ ബാഹ്യമായ പരിശോധന മുഴുവനും ഓട്ടോമാറ്റിക് ആയി നിർവഹിക്കാനാകും. ഈ വർഷം അവസാനത്തോടെ കന്പനിയുടെ സ്വീഡനിലെ ടോർസ്ലാൻഡയിലെ പ്രധാന നിർമാണ യൂണിറ്റിൽ യുവിഐ ടെക്നോളജി നടപ്പിലാക്കും.
സാങ്കേതിക വിദ്യകളിൽ മികവ് കാണിക്കുന്ന സ്റ്റാർട്ടപ്പുകളിൽ വോൾവോ കാർ ടെക് ഫണ്ട് കഴിഞ്ഞ വർഷം മുതലാണ് നിക്ഷേപം നടത്തുന്നതിനു തുടക്കമിട്ടത്. ഇലക്ട്രിഫിക്കേഷൻ, ഓട്ടോണോമസ് ഡ്രൈവിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡിജിറ്റൽ മൊബിലിറ്റി സർവീസുകൾ എന്നിവയിലാണ് പ്രധാനമായും വോൾവോ പുതിയ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കുന്നത്.