ന്യൂയോർക്ക്: 2020-21 ധനകാര്യ വർഷം ഇന്ത്യ എട്ടു ശതമാനം ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച നേടുമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. അടുത്ത ധനകാര്യ വർഷം മുതൽ ജിഎസ്ടിയുടെ ഗുണങ്ങൾ ഇന്ത്യൻ സാന്പത്തികരംഗത്ത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഇന്ത്യ ഇൻവെസ്റ്റ്മെന്റ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.