കൊച്ചി: ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമിത എസ്യുവിയായ ടാറ്റ നൊക്സോണിന്റെ നിർമാണം ഒരു ലക്ഷം കവിഞ്ഞു. ടാറ്റായുടെ നെക്സോൺ നിർമാണ കേന്ദ്രമായ രഞ്ജൻഗാവ് ഫാക്ടറിയിൽ പ്രത്യേക ചടങ്ങിൽ വാഹനം പുറത്തിറക്കി. 2017 സെപ്റ്റംബറിൽ നെക്സോൺ അവതരിപ്പിച്ചതിനു ശേഷം വെറും 22 മാസംകൊണ്ടാണ് ഇത്രയധികം വാഹനങ്ങൾ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ്യുവിയാണ് നെക്സോൺ.
ആകർഷകമായ പ്രീമിയം ഡിസൈൻ, മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയർ, 110 പിഎസ് ടർബോ ചാർജ്ഡ് എൻജിൻ, മൾട്ടി ഡ്രൈവ് മോഡ്, 209 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, എട്ടു സ്പീക്കറോടുകൂടിയ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.