തൃശൂർ: ലുമിനസ് പവർ ടെക്നോളജിസ് പുതിയ ‘ടൈറ’ പ്രീമിയം സ്വിച്ചുകൾ പുറത്തിറക്കി. ലോഹത്തിലും മരത്തിലും നിർമിച്ച സ്വിച്ചുകളാണിവ. വിദേശ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലൂടെയാണ് സ്വിച്ചുകൾ നിർമിച്ചത്. പരന്ന സ്വിച്ചുകളും ഫാൻ റെഗുലേറ്ററുകളും കുറഞ്ഞ പ്രകാശത്തിൽ തെളിയുന്നതിനുള്ള ഡിമ്മർ സ്വിച്ചുകളും ലഭ്യമാണ്. ടൈറ്റാനിയം മുതൽ ആംബർ വരെയുള്ള ഒമ്പതു നിറങ്ങളിൽ കവർ പ്ലേറ്റുകളുള്ള സ്വിച്ചുകൾ കമ്പനി നിർമിക്കുന്നുണ്ട്.
ലൂമിനസ് മോഡുലാർ സ്വിച്ചുകൾ പ്രതിവർഷം 50 ശതമാനം വളർച്ച കൈവരിക്കുന്നുണ്ടെന്ന് ലൂമിനസ് സീനിയർ വൈസ് പ്രസിഡന്റ് ജിതേന്ദ്ര അഗർവാൾ പറഞ്ഞു.
ലൂമിനസ് മോഡുലാർ സ്വിച്ചുകൾ പ്രതിവർഷം 50 ശതമാനം വളർച്ച കൈവരിക്കുന്നുണ്ടെന്ന് ലൂമിനസ് സീനിയർ വൈസ് പ്രസിഡന്റ് ജിതേന്ദ്ര അഗർവാൾ പറഞ്ഞു.