കൊച്ചി: സ്വർണവില റിക്കാർഡ് ഭേദിച്ചു മുന്നേറുന്നതിനിടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനങ്ങൾ സ്വർണ പണയത്തിന്മേലുള്ള വായ്പാപരിധി ഉയർത്തി. ബാങ്കുകളും വായ്പാ പരിധി ഉയർത്തിയേക്കുമെന്നു സൂചനയുണ്ട്. സ്വർണ വിലയുടെ 70 ശതമാനംവരെയാണ് ഇതുവരെ വായ്പയായി നല്‍കിയിരുന്നത്. സ്വർണവില കുത്തനെ കയറുന്ന സാഹചര്യത്തിൽ 75 ശതമാനം വരെ ചില സ്ഥാപനങ്ങൾ നല്കിവരുന്നു.
സ്വർണവില ഓരോ ദിവസവും ഉയരുകയാണ്. ഇന്നലെ മാത്രം 200 രൂപയുടെ വർധനയോടെ പവൻവില 26,120 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 3,265 രൂപയായി. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണത്തിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും വില കൂടി. ഈ മാസത്തിൽ ഗ്രാമിന് 150 രൂപയുടെയും പവന് 1,200 രൂപയുടെയും വർധന സംസ്ഥാനത്തു രേഖപ്പെടുത്തി.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔണ്‍സിന് 1448 ഡോളർ വരെയെത്തിയിട്ടുണ്ട്. സ്വർണാഭരണ നിർമാണത്തിനുള്ള തങ്കക്കട്ടികളുടെ ബാങ്ക് റേറ്റ് ഒരു കിലോഗ്രാമിന് 36,20,000 രൂപയായി ഉയർന്നു. ഊഹക്കച്ചവടവും റിക്കാർഡ് നിരക്കിലാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്നു 12.5 ശതമാനമാക്കി വർധിപ്പിച്ചതിനാൽ വരുംദിവസങ്ങളിലും വില ഉയരുമെന്നാണു സൂചന.
നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഉപയോക്താവിന് 29,000 രൂപയോളം വേണ്ടിവരുന്ന സാഹചര്യമാണുള്ളത്. വിലക്കയറ്റത്തിനു പിന്നാലെ കർക്കടകവും മഴയും വില്പനയുടെ തോത് കുറച്ചിട്ടുണ്ടെങ്കിലും ഏതാനും ആഴ്ചകൾക്കകം ഓണക്കാലവും വിവാഹ സീസണും ആരംഭിക്കുന്നതോടെ വ്യാപാരം മെച്ചപ്പെടുമെന്നാണു വിപണി പ്രതീക്ഷ.
സ്വർണയാത്ര
25,000 26,000
20/06/2019 25,120 രൂപ
24/06/2019 25,400 രൂപ
25/06/2019 25,680 രൂപ
13/07/2019 25,800 രൂപ
18/07/2019 25,920 രൂപ
19/07/2019 26,120 രൂപ
റോബിൻ ജോർജ്