മുംബൈ: വാഹന, ധനകാര്യ ഓഹരികൾ കുത്തനേ ഇടിഞ്ഞതുമൂലം ഇന്ത്യൻ ഓഹരി കന്പോളങ്ങൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ ഓഹരിസൂചിക സെൻസെക്സ് 560.45 പോയിന്റ് ഇടിഞ്ഞ് 38,337.01ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റിക്ക് 177.65 പോയിന്റ് ഇടിവുണ്ടായി. ഇന്നലെ ക്ലോസ് ചെയ്യുന്പോൾ നിഫ്റ്റി 11,419.25ലാണ്.വിദേശ നിക്ഷേപത്തിലും ത്രൈമാസ കണക്കുകളിലുമുണ്ടായ ഭീതിയാണ് നിക്ഷേപകരെ ഇന്ത്യൻ കന്പോളങ്ങളിൽ വില്പനക്കാരാക്കിയത്.
ബിഎസ്ഇയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ഹീറോ മോട്ടോ കോർപ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ കന്പനികളുടെ ഓഹരികൾ 4.42 ശതമാനം താഴ്ന്നു.
ബിഎസ്ഇയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ഹീറോ മോട്ടോ കോർപ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ കന്പനികളുടെ ഓഹരികൾ 4.42 ശതമാനം താഴ്ന്നു.