കൊച്ചി: സ്വീഡിഷ് ആഡംബര വാഹന കന്പനിയായ വോൾവോ കാറുകളുടെ ആഗോള വില്പനയിൽ റിക്കാർഡ് വരുമാന വർധന.
ഈവർഷം ആദ്യ ആറു മാസം പിന്നിടുന്പോൾ വില്പന 904.544 ബില്യൺ രൂപയിൽനിന്ന് 957.536 ബില്യൺ രൂപയായാണു വർധിച്ചത്. കന്പനിയുടെ ചരിത്രത്തിൽതന്നെ ആദ്യ പകുതിയിൽ രേഖപ്പെടുത്തുന്ന റിക്കാർഡ് വളർച്ചയാണിത്.
ആഗോള വിപണിയിൽ ആദ്യ ആറു മാസത്തിനുള്ളിൽ 340,286 വോൾവോ കാറുകളുടെ വില്പന നടന്നു. ഒരു വർഷത്തിനുള്ളിൽ ഏകദേശം 7.3 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. നൂതന മോഡലുകൾ പുറത്തിറക്കാനായതു നേട്ടമുണ്ടാക്കാൻ സഹായകമായെന്നു വോൾവോ കന്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഹാക്കാൻ സാമുവൽസണ്‍ ചൂണ്ടിക്കാട്ടി. പൂർണമായും നവീകരിച്ച വോൾവോ കാറുകളുടെ ഡിമാൻഡ് വർധിച്ച സാഹചര്യത്തിൽ പരമാവധി ഉത്പാദനക്ഷമത കൈവരിക്കാനുള്ള ശ്രമം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.