ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധിക കരുതൽ ധനം സർക്കാരിന് നല്കണമെന്ന് ബിമൽ ജലൻ അധ്യക്ഷനായ സമിതി റിപ്പോർട്ട്. ആവശ്യമായ കരുതൽ ധനം കൈവശംവച്ചശേഷം അധികമുള്ളത് മൂന്ന് മുതൽ അഞ്ചു വരെ വർഷത്തിനുള്ളിൽ സർക്കാരിലേക്ക് നല്കണമെന്നാണ് റിപ്പോർട്ട്.
ആർബിഐ മുൻ ഗവർണർ അധ്യക്ഷനായ ആറംഗ സമിതിയെ 2018 ഡിസംബർ 28നാണ് നിയമിച്ചത്. റിസർവ് ബാങ്കിന് കരുതൽധനനയം രൂപീകരിക്കുകയാണ് ലക്ഷ്യം. പാനൽ റിപ്പോർട്ടിൽ ഇനി മറ്റൊരു ചർച്ച ഉണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു.