തൃശൂർ: 2019-20 സാമ്പത്തികവർഷം ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ ധനലക്ഷ്മി ബാങ്ക് 19.84 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 44.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ നിലയിൽനിന്നാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചത്. ബാങ്കിന്റെ പ്രവർത്തനലാഭം, കഴിഞ്ഞ സാമ്പത്തികവർഷം ഒന്നാം ത്രൈമാസത്തിൽ നേടിയ 20.02 കോടി രൂപയിൽനിന്ന് 29.11 കോടി രൂപയായി വർധിച്ചു.
കറന്റ് സേവിംഗ്സ് നിക്ഷേപാനുപാതം 31 ശതമാനത്തിൽനിന്ന് 32 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ത്രൈമാസത്തിൽ 3.79 ശതമാനം ആയിരുന്ന അറ്റനിഷ്ക്രിയാസ്തി 2.35 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതം 13.07 ശതമാനത്തിൽനിന്ന് 13.85 ശതമാനത്തിലേക്ക് ഉയർന്നു.