ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി കന്പനികളിലൊന്നായ വിപ്രോയ്ക്ക് 2,387.6 കോടി രൂപ അറ്റാദായം. ജൂണിൽ അവസാനിച്ച ത്രൈമാസം അറ്റാദായത്തിൽ 12.58 ശതമാനമാണ് വളർച്ച. തലേ വർഷം ഇതേ കാലയളവിൽ 2,120.8 കോടി രൂപയായിരുന്നു.
അതേസമയം, മാർച്ച് 31ൽ അവസാനിച്ച ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 3.86 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ജനുവരി-മാർച്ചിൽ അറ്റാദായം 2,483.5 കോടി രൂപയായിരുന്നു.
വരുമാനം 14,827.4 കോടി രൂപയിൽനിന്ന് 4.9 ശതമാനം ഉയർന്ന് 15,566.6 കോടി രൂപയായി.