+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 384.21 കോ​ടി രൂപ അ​റ്റാ​ദാ​യം

കൊ​​​ച്ചി: ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് 46.25 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 384.21 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 384.21 കോ​ടി രൂപ അ​റ്റാ​ദാ​യം
കൊ​​​ച്ചി: ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് 46.25 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 384.21 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. ബാ​​​ങ്ക് കൈ​​​വ​​​രി​​​ക്കു​​​ന്ന എ​​​ക്കാ​​​ല​​​ത്തേ​​​യും ഉ​​​യ​​​ർ​​​ന്ന ത്രൈ​​​മാ​​​സ അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണി​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 782.76 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് 18.99 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 2,44,569.79 കോ​​​ടി രൂ​​​പ​​​യി​​​ലും, അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 17.77 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 1154.18 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. ആ​​​കെ നി​​​ക്ഷേ​​​പം 19.14 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വോ​​​ടെ 1,32,537.46 കോ​​​ടി രൂ​​​പ​​​യി​​​ലും, അ​​​റ്റ വാ​​​യ്പ​​​ക​​​ൾ 18.81 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 1,12,032.33 കോ​​​ടി രൂ​​​പ​​​യി​​​ലും എ​​​ത്തി​​​യ​​​താ​​​യി ഓ​​​ഡി​​​റ്റു ചെ​​​യ്യാ​​​ത്ത സാ​​​ന്പ​​​ത്തി​​​ക ഫ​​​ല​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

‌എ​​​ക്കാ​​​ല​​​ത്തെയും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​ത്തി​​​ന്‍റെ​​​യും അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ ശ​​​ക്ത​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​ന്‍റെ മ​​​റ്റൊ​​​രു ത്രൈ​​​മാ​​​സ​​​മാ​​​ണു ബാ​​​ങ്ക് പി​​​ന്നി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്ക​​​വെ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 30 ശ​​​ത​​​മാ​​​ന​​​വും അ​​​റ്റാ​​​ദാ​​​യം 46 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 18 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​പ്പോ​​​ൾ മ​​​റ്റു വ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ 45 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു.

ഏ​​​റ്റ​​​വും ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച വെ​​​ക്കാ​​​നാ​​​യി. നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ബാ​​​ങ്ക് ക​​​ർ​​​ശ​​​ന ജാ​​​ഗ്ര​​​ത​​​യാ​​​ണു തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.