ന്യൂഡൽഹി: ലിമിറ്റഡ് എഡിഷൻ റാപ്പിഡ് റൈഡർ സ്കോഡ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.99 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയുള്ള ലിമിറ്റഡ് എഡിഷൻ വാഹനം കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിൽ ലഭ്യമാകും.
സ്കോഡ സിഗ്നേച്ചർ ഗ്രിൽ, ബ്ലാക്ക് സൈഡ് ഫോയിലുകൾ, ഗ്ലോസി ബ്ലാക്ക് ബി പില്ലർ, ഡുവൽ ടോൺ ഇന്റീരിയർ എന്നിവ കൂടാതെ ഡുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി ഗ്ലേർ ഇന്റീരിയർ റിയർ വ്യൂ മിറർ, റിയർ വിൻഡ്സ്ക്രീൻ ഡിഫോഗർ, ഹൈറ്റ് അഡ്ജസ്റ്റബിൾ 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയവയും പ്രധാന ഫീച്ചറുകളാണ്.
നിലവിലുള്ള 1.6 ലിറ്റർ പെട്രോൾ എൻജിൻതന്നെയാണ് റൈഡറിനും നല്കിയിരിക്കുന്നത്. 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനുള്ള ഈ എൻജിൻ 104 ബിഎച്ച്പി പവറിൽ 153 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും.