ന്യൂഡൽഹി: ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സ് വിപണിയിൽ അവതരിപ്പിക്കുന്ന സെൽടോസ് എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ആയോ കന്പനിയുടെ സെയിൽസ് പോയിന്റുകൾ വഴിയോ 25,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം. അടുത്ത മാസം 22ന് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.