ബെയ്ജിംഗ്: ചൈനയുടെ സാന്പത്തികവളർച്ച റിക്കാർഡ് താഴ്ചയിൽ. നടപ്പുവർഷത്തെ ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.2 ശതമാനമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈനയുടെ ജിഡിപി ഇത്രയും താഴുന്നത്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആഘാതമാണ് ജിഡിപിയിൽ കുറവു വരാൻ കാരണം.
ഈ വർഷം മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ജിഡിപി 6.4 ശതമാനമായിരുന്നുവെന്നും ചൈനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ത്രൈമാസത്തിലെ 6.2 ശതമാനം 27 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലാണ്. അതേസമയം, 2009ൽ ലോക സാന്പത്തികമാന്ദ്യ വേളയിൽ 6.4 ശതമാനം വരെ താഴ്ന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയ്ക്ക് വിദേശ വ്യാപാരത്തിൽ ഇടിവുണ്ടായതാണ് അന്നത്തെ ജിഡിപി കുറവിന് കാരണം.
2019ന്റെ ആദ്യപകുതിയിൽ ചൈനയുടെ ജിഡിപി 6.3 ശതമാന(6.56 ലക്ഷം കോടി ഡോളർ)മാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. അതേസമയം, ചൈനയുടെ വാർഷികവളർച്ചാ പ്രതീക്ഷ 6.0-6.5 ശതമാനമാണ്. 2018ൽ വളർച്ച 6.6 ശതമാനമായിരുന്നു.