കൊച്ചി: 999 രൂപയുടെ പ്രൈം മെംബർഷിപ്പ് എടുക്കുന്ന 18നും 24 നും മധ്യേ പ്രായമുള്ളവർക്ക് 500 രൂപയുടെ കാഷ്ബാക്ക് ആമസോൺ പ്രഖ്യാപിച്ചു. പ്രൈമിൽ സൈൻഅപ് ചെയ്ത്, ആമസോൺ ഡോട്ട് ഇൻ എന്ന പ്രധാന വെബ്സൈറ്റിൽ പ്രായം സ്ഥിരീകരിച്ച് ഈ ഓഫർ സ്വന്തമാക്കാം. പ്രൈം മെംബമാർക്ക് വർഷത്തിലുടനീളം ഒരു ദിവസത്തിനുള്ളിൽ അല്ലെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഡെലിവറി എന്ന പ്രയോജനവും ഡീലുകളിലേക്കും സെയിലുകളിലേക്കും എക്സ്ക്ലൂസീവ് ആക്സസും ലഭിക്കും.