+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെബിറ്റ് കാർഡ് എണ്ണം കുറഞ്ഞു

ചെ​ന്നൈ: രാ​ജ്യ​ത്ത് ഡെ​ബി​റ്റ് കാ​ർ​ഡ് പ്ര​ചാ​ര​ത്തി​ൽ പ​ത്തു ശ​ത​മാ​നം കു​റ​വ്. മാ​ർ​ച്ച്​മേ​യ് കാ​ല​യ​ള​വി​ൽ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 92.4 കോ​ടി​യി​ൽ​നി​ന്ന് 82.4 കോ​ടി​യാ​യി കു​റ​ഞ്ഞു.
ഡെബിറ്റ് കാർഡ് എണ്ണം കുറഞ്ഞു
ചെ​ന്നൈ: രാ​ജ്യ​ത്ത് ഡെ​ബി​റ്റ് കാ​ർ​ഡ് പ്ര​ചാ​ര​ത്തി​ൽ പ​ത്തു ശ​ത​മാ​നം കു​റ​വ്. മാ​ർ​ച്ച്-​മേ​യ് കാ​ല​യ​ള​വി​ൽ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 92.4 കോ​ടി​യി​ൽ​നി​ന്ന് 82.4 കോ​ടി​യാ​യി കു​റ​ഞ്ഞു. അ​താ​യ​ത്, പ​ത്തു കോ​ടി കാ​ർ​ഡു​ക​ളു​ടെ കു​റ​വ്. ബാ​ങ്കു​ക​ൾ മാ​ഗ്ന​റ്റി​ക് സ്ട്രി​പ് കാ​ർ​ഡു​ക​ളി​ൽ​നി​ന്ന് ചി​പ് കാ​ർ​ഡു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​ണ് ഈ ​കു​റ​വി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​തേ​സ​മ​യം, ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്.

മാ​ർ​ച്ച്-​മേ​യി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ​ത്തു ല​ക്ഷം വ​ള​ർ​ച്ച​യു​ണ്ട്. രാ​ജ്യ​ത്ത് ആ​കെ​യു​ള്ള ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 4.89 കോ​ടി​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 3.86 കോ​ടി ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് (1.26 കോ​ടി), എ​സ്ബി​ഐ (87 ല​ക്ഷം), ആ​ക്സി​ക് ബാ​ങ്ക് (62 ല​ക്ഷം) എ​ന്നി​വ​യാ​ണ് ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ഹി​ത​ത്തി​ൽ മു​ന്നി​ൽ.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന് ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളി​ൽ 5.2 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​യ​പ്പോ​ൾ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​സ്ബി​ഐ എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം 2.2 കോ​ടി, 1.9 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​യി എ​ന്നും റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഏ​പ്രി​ൽ 29ന് ​മു​ന്പ് മാ​ഗ്ന​റ്റി​ക് സ്ട്രി​പ് ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ മാ​റ്റി ചി​പ് കാ​ർ​ഡു​ക​ൾ ന​ല്ക​ണ​മെ​ന്നാ​യി​രു​ന്നു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശം. നി​ല​വി​ൽ ആ​ക്ടീ​വ് ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ൽ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നും ബാ​ങ്കു​ക​ൾ അ​റി​യി​ച്ചു.

ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ൽ വ​ർ​ധ​നയുണ്ടാ​യി എ​ന്നും ആ​ർ​ബി​ഐ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് മേ​യി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ൽ മൂ​ന്നു ശ​ത​മാ​ന​വും ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ൽ 0.04 ശ​ത​മാ​ന​വു​മാ​ണ് വ​ർ​ധ​ന.

പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗം കൂ​ടി. മേ​യി​ൽ 61,300 കോ​ടി രൂ​പ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ പി​ഒ​എ​സ് മെ​ഷീ​നു​ക​ൾ വ​ഴി ന​ട​ന്ന​പ്പോ​ൾ എ​ടി​എം ഇ​ട​പാ​ടു​ക​ളാ​വ​ട്ടെ 400 കോ​ടി മാ​ത്ര​മാ​ണ്.

ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള എ​ടി​എം ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം മേ​യി​ൽ 82 കോ​ടി​യാ​ണ്. ഇ​തി​ന്‍റെ മൂ​ല്യം 2,94,700 കോ​ടി രൂ​പ വ​രും.