കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരത്തിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 3,225 രൂപയിലാണു സംസ്ഥാനത്ത് ഇന്നലെ വ്യാപാരം നടന്നത്. പവന് 280 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 25,800 രൂപയായി ഉയർന്നു. ബുധനാഴ്ച ഗ്രാമിന് 3190 രൂപയായിരുന്നു വില.
കഴിഞ്ഞ മാസം 25ന് ഗ്രാമിന് 3210 രൂപ രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും വില വർധിക്കാൻ കാരണം. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ വർധിച്ചിരുന്നു.