തിരുവനന്തപുരം: സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷൽ കോർപറേഷൻ 250 കോടി രൂപ കടപ്പത്ര വിപണിയിൽനിന്നു സമാഹരിച്ചു. 100 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിച്ചതെങ്കിലും നിക്ഷേപകരുടെ വർധിച്ച താത്പര്യംമൂലം 150 കോടി രൂപ അധിക സമാഹരണം നടത്തുകയായിരുന്നു. കടപ്പത്രത്തിന് 8.99 ശതമാനം പലിശയും ഏഴു വർഷത്തെ കാലാവധിയും ഉണ്ട്.