മുംബൈ: ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ് ആപ്പിൽ ചിത്രങ്ങൾ വളരെ വേഗം എഡിറ്റ് ചെയ്യാനുള്ള ഷോട്ട് കട്ട് ഫീച്ചർ എത്തുന്നു. വാ ബീറ്റൽ ഇൻഫോ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ക്വിക് എഡിറ്റ് മീഡിയ ഷോട്ട് കട്ട് എന്നാണ് ഫീച്ചറിന്റെ പേര്. ചിത്രം ക്രോപ് ചെയ്യാനും ചിത്രത്തിൽ എഴുത്തു ചേർക്കാനും ഡൂഡിൾസ് ചേർക്കാനുമൊക്കെ പുതിയ ഫീച്ചർ സഹായമാകും.
ചിത്രം മറ്റാർക്കെങ്കിലും അയയ്ക്കുന്നതിനു മുന്‍പ് ചിത്രങ്ങളിൽ മാറ്റം വരുത്താൻ ഫോണിലുള്ള എഡിറ്റിംഗ് ടൂൾ ഉപയോഗിക്കുന്പോഴുണ്ടാകുന്ന കാലതാമസം പുതിയ ഫീച്ചറിന്റെ വരവോടെ മാറും. വാട്സ് ആപ് വിൻഡോയിലെ ഓപ്ഷൻസ് തെരഞ്ഞടുക്കാനുള്ള മൂന്നു ഡോട്ട്കളിൽനിന്നാകും ക്വിക് എഡിറ്റ് ഫീച്ചർ തെരെഞ്ഞെടുക്കേണ്ടതെന്നും വാബീറ്റൽ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പുതിയ ഫീച്ചർ എന്നെത്തുമെന്ന് അറിവായിട്ടില്ല.