മുംബൈ: ഇ- കൊമേഴ്സ് രംഗത്തേക്കു ബാങ്ക് ഓഫ് ബറോഡയും. ബാങ്കിടപാടുകൾക്കു പുറമേ ഫാം ഉത്പന്നങ്ങളുടെ വിപണനവും തങ്ങളുടെ പുതിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ നടത്താനാണ് ബാങ്കിന്റെ പദ്ധതി.
പുതിയ പ്ലാറ്റ് ഫോമിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് വിലനിർണയം, പ്രമോഷൻ, വിവര ശേഖരണം തുടങ്ങിയ മേഖലകളിൽ സാങ്കേതിക സഹായം ആവശ്യപ്പെട്ടു വിവിധ ഏജൻസികളെ ബാങ്ക് ഓഫ് ബറോഡ സമീപിച്ചിട്ടുണ്ട്. പുതിയ ഇ- കൊമേഴ്സ് സംരംഭത്തിന്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.