കൊച്ചി: സ്റ്റാർട്ടപ് സംരംഭങ്ങൾക്കു നിക്ഷേപസാധ്യതകൾ തേടുന്നതിന് അവസരമൊരുക്കുന്നതിനായി കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇൻവെസ്റ്റർ കഫെയുടെ വനിതാ സംരംഭങ്ങൾക്കായുള്ള ഈ മാസത്തെ പ്രത്യേക പതിപ്പ് 31 ന് കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ നടക്കും.
സംരംഭക അന്തരീക്ഷത്തിലെ ആസകല വികസനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വനിതാ സ്റ്റാർട്ടപ്പുകളെയും സ്ത്രീകൾക്കു പ്രയോജനം ചെയ്യുന്ന ഉത്പന്നങ്ങൾ തയാറാക്കുന്ന സ്റ്റാർട്ടപ്പുകളെയും ലക്ഷ്യമാക്കി രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചുവരെയാണു പരിപാടി.
ഫണ്ട് ആവശ്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും പരിപാടിയുടെ ഭാഗമാകുന്നതിനും https://startupmission.kerala.gov.in/pages/investorcafe എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. എല്ലാ മാസത്തെയും അവസാനത്തെ ബുധനാഴ്ചകളിലാണ് ഇൻവെസ്റ്റർ കഫെ നടക്കുക.