+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നൊ​പ്പം ഹെ​ല്‍​മ​റ്റും അ​വ​കാ​ശം

കോ​​​ഴി​​​ക്കോ​​​ട്: പു​​​തി​​​യ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍ ഹെ​​​ല്‍​മ​​​റ്റ്, സാ​​​രി ഗാ​​​ര്‍​ഡ്, പി​​​ന്‍​സീ​​​റ്റ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു​​​ള്ള കൈ​​​പ്പി​​​ടി,
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നൊ​പ്പം ഹെ​ല്‍​മ​റ്റും അ​വ​കാ​ശം
കോ​​​ഴി​​​ക്കോ​​​ട്: പു​​​തി​​​യ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍ ഹെ​​​ല്‍​മ​​​റ്റ്, സാ​​​രി ഗാ​​​ര്‍​ഡ്, പി​​​ന്‍​സീ​​​റ്റ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു​​​ള്ള കൈ​​​പ്പി​​​ടി, ന​​​മ്പ​​​ര്‍ പ്ലേ​​​റ്റ് എ​​​ന്നി​​​വ​​​യ്ക്ക് പ്ര​​​ത്യേ​​​കം ഫീ​​​സ് ന​​​ല്‍​കേ​​​ണ്ടെ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ്. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​ച​​​ട്ടം 138 എ​​​ഫ് പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ല്‍ വി​​​ല്‍​ക്കു​​​ന്ന ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തോ​​​ടൊ​​​പ്പം നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ ഹെ​​​ല്‍​മ​​​റ്റും, മ​​​റ്റു സാ​​​മ​​​ഗ്രി​​​ക​​​ളും വി​​​ല ഈ​​​ടാ​​​ക്കാ​​​തെ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ഇ​​​ങ്ങ​​​നെ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ വാ​​​ഹ​​​നം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു ന​​​ല്‍​കാ​​​വൂ എ​​​ന്ന് ട്രാ​​​ന്‍​സ് പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​ങ്ങ​​​നെ പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ത്ത ഡീ​​​ല​​​ര്‍​മാ​​​രു​​​ടെ ട്രേ​​​ഡ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദ് ചെ​​​യ്യാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.​ ഇ​​​തോ​​​ടൊ​​​പ്പം റി​​​യ​​​ര്‍വ്യൂ ​മി​​​റ​​​ര്‍, സാ​​​രി​​​ഗാ​​​ര്‍​ഡ്, എ​​​ന്നി​​​വ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി വാ​​​ഹ​​​ന​​​ത്തോ​​​ടൊ​​​പ്പം ഫി​​​റ്റ് ചെ​​​യ്തു ന​​​ല്‍​ക​​​ണം.

നി​​​യ​​​മ​​​മു​​​ണ്ടാ​​​യി​​​ട്ടും പ​​​ല ഡീ​​​ല​​​ര്‍​മാ​​​രും ഹെ​​​ല്‍​മ​​​റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​കാ​​​ന്‍ കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ഓ​​​ര്‍​മ​​​പ്പെ​​​ടു​​​ത്ത​​​ല്‍ . പ​​​ല​​​ര്‍​ക്കും ഇ​​​ക്കാ​​​ര്യ​​​ത്തെ​​​കു​​​റി​​​ച്ച് അ​​​റി​​​വി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഡീ​​​ല​​​ര്‍​മാ​​​ര്‍ അ​​​വ​​​സ​​​രം മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്‍​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ ഹെ​​​ല്‍​മ​​​റ്റു​​​ക​​​ള്‍​മാ​​​ത്ര​​​മേ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​വൂ.