+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെലവ് കുറയ്ക്കാൻ സാം​​സം​​ഗ് ഇ​​ന്ത്യ

മും​​​​ബൈ: ചൈ​​​​നീ​​​​സ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ ഉ​​​​ത്പാ​​​​ദ​​​​നച്ചെ​​​​ല​​​​വ് ചു​​​​രു​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ് ഇ​​​​ന്ത്
ചെലവ് കുറയ്ക്കാൻ സാം​​സം​​ഗ് ഇ​​ന്ത്യ
മും​​​​ബൈ: ചൈ​​​​നീ​​​​സ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ ഉ​​​​ത്പാ​​​​ദ​​​​നച്ചെ​​​​ല​​​​വ് ചു​​​​രു​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ് ഇ​​​​ന്ത്യ. ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ന്പ​​​​നി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഷ​​​​വോ​​​​മി,വി​​​​വോ, റി​​​​യ​​​​ൽ​​​​മീ തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​ല​​​​വ് നി​​​​യ​​​​ന്ത്രി​​​​ച്ച് സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളു​​​​ടെ വി​​​​ല​​കു​​​​റ​​​​ച്ച് വി​​​​പ​​​​ണി പി​​​​ടി​​​​ക്കാ​​​​നാ​​​​ണ് സാം​​​​സം​​​​ഗി​​​​ന്‍റെ പ​​​​ദ്ധ​​​​തി. ടി​​​​വി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റ് ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്സ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​യ്ക്കാ​​​​നും ക​​​​ന്പ​​​​നി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ആ​​​​ദ്യഘ​​​​ട്ട​​​​ത്തി​​​​ൽ 1000 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യാ​​​​ണ് പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യെ​​​​ന്നും 150 പേ​​​​രെ ഇ​​​​തി​​​​നോ​​​​ട​​​​കം പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ഷ​​​​വോ​​​​മി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​പ​​​​ണി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്; 43 ശ​​​​ത​​​​മാ​​​​നം. 15 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി സാം​​​​സം​​​​ഗ് ര​​​ണ്ടാ​​​മ​​​താ​​​ണ്. സാം​​​സം​​​​ഗ് അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഗാ​​​​ല​​​​ക്സി എം ​​​​സീ​​​​രി​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ലും വ​​​​ലി​​​​യ സ്വീ​​​​കാ​​​​ര്യ​​​​ത നേ​​​​ടി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ സ​​​​മാ​​​​ന ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ള്ള ഫോ​​​​ണു​​​​ക​​​​ൾ ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞ​​​​വി​​​​ല​​​​യ്ക്ക് ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് ക​​​ന്പ​​​നി​​​ക്ക് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. ആ​​​​ഗോ​​​​ള ടെ​​​​ക് വ​​​​ന്പ​​​​ൻ ആ​​​​പ്പി​​​​ളും ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ്വീ​​​​കാ​​​​ര്യ​​​​ത നേ​​​​ടാ​​​​ൻ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്.