കൊച്ചി : രാജ്യത്തു ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് നടപ്പാക്കിയതിന്റെ രണ്ടാം വാര്‍ഷികം സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ ഇന്ന് ആഘോഷിക്കും.
വൈകുന്നേരം അഞ്ചിനു പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ ടിങ്കു ബിസ്വാൾ മുഖ്യപ്രഭാഷണം നടത്തും. ജിഎസ്ടി പബ്ലിസിറ്റി വീഡിയോയുടെ പ്രകാശനം സിനിമാതാരം വിനയ് ഫോര്‍ട്ടും ജിഎസ്ടി പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം നമിത പ്രമോദും നിര്‍വഹിക്കും. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്. ഉദയ് ഭാസ്കര്‍, സൂപ്രണ്ട് അന്റോണിയോ നെറ്റിക്കാടന് തുടങ്ങിയവര്‍ പ്രസംഗിക്കും.