+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​യാ​ലി​ന്‍റെ അറ്റാദായം 166.92 കോ​ടി രൂപ

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി (സി​​​യാ​​​ൽ) 201819 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 166.92 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭ
സി​യാ​ലി​ന്‍റെ അറ്റാദായം 166.92 കോ​ടി രൂപ
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി (സി​​​യാ​​​ൽ) 2018-19 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 166.92 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​​ടി. നി​​​കു​​​തി കി​​​ഴി​​​ച്ചു​​​ള്ള ലാ​​​ഭ​​മാ​​ണി​​ത്. മു​​ൻ വ​​ർ​​ഷ​​ത്തെ​​യ​​പേ​​ക്ഷി​​ച്ചു ഏ​​ഴു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യു​​ണ്ട്. സി​​​യാ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ കൂ​​​ടി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന ഡ​​​യ​​​റ​​​ക്ട​​​ർ​ ബോ​​​ർ​​​ഡ് യോ​​​ഗം സി​​​യാ​​​ലി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് 27 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം ശി​​പാ​​​ർ​​​ശ ചെ​​​യ്തു.

2018-19 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 650.34 കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്ത​​​വ​​​രു​​​മാ​​​നം സി​​​യാ​​​ൽ നേ​​​ടി​. മൊ​​​ത്ത​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 17.52 ശ​​ത​​മാ​​നം വ​​​ർ​​​ധ​​​ന​​​യു​​ണ്ട്.

സി​​​യാ​​​ൽ ഡ്യൂ​​​ട്ടി ഫ്രീ ​​​ആ​​​ൻ​​​ഡ് റീ​​​ട്ടെ​​യി​​ൽ സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (സി​​​ഡി​​​ആ​​​ർ​​​എ​​​സ്എ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടെ സി​​​യാ​​​ലി​​​ന് 100 ശ​​​ത​​​മാ​​​നം ഉ​​​ട​​​മ​​​സ്ഥ​​​ത​​​യു​​​ള്ള ഉ​​​പ​​​ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ക​​​ട​​​നം കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ൾ 807.36 കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്ത വ​​​രു​​​മാ​​​ന​​​വും 184.77 കോ​​​ടി രൂ​​​പ ലാ​​​ഭ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സി​​​യാ​​​ൽ ഡ്യൂ​​​ട്ടി ഫ്രീ ​​​മാ​​​ത്രം ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 240.33 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം നേ​​​ടി.

30 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി 18,000ല​​​ധി​​​കം നി​​​ക്ഷേ​​​പ​​​ക​​​രു​​​ള്ള സി​​​യാ​​​ലി​​​ന്‍റെ ര​​​ജ​​​ത ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​മാ​​​ണി​​​ത്.

2018-19 ൽ ​​​ബോ​​​ർ​​​ഡ് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത 27 ശ​​ത​​മാ​​നം ലാ​​​ഭ​​​വി​​​ഹി​​​തം നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വാ​​​ർ​​​ഷി​​​ക യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ ഇ​​​ത് 255 ശ​​ത​​മാ​​ന​​മാ​​​യി ഉ​​​യ​​​രും. സെ​​​പ്റ്റം​​​ബ​​​ർ 28ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഫൈ​​​ൻ ആ​​​ർ​​​ട്‌​​​സ് ഹാ​​​ളി​​​ലാ​​​ണ് വാ​​​ർ​​​ഷി​​​ക​​​യോ​​​ഗം ന​​ട​​ക്കു​​ക.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​ കൂ​​​ടാ​​​തെ സി​​​യാ​​​ൽ ബോ​​​ർ​​​ഡ് അം​​​ഗ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​എ​​​സ്.​ സു​​​നി​​​ൽ കു​​​മാ​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ റോ​​​യ് കെ.​ ​​പോ​​​ൾ, എ.​​​കെ.​ ര​​​മ​​​ണി, എം.​​​എ. ​യൂ​​​സ​​​ഫ​​​ലി, ഇ.​​​എം.​ ബാ​​​ബു, സി​​​യാ​​​ൽ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ജെ.​ കു​​​ര്യ​​​ൻ, ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി സ​​​ജി കെ.​ ​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.