മുംബൈ: വാട്സാപ്പിന്റെ ഈ പേമെന്റ് ആപ്പിനുവേണ്ടിയുള്ള ഇന്ത്യയിലെ ഡാറ്റാ സ്റ്റോറേജ് സെന്റർ പ്രവർത്തന സജ്ജമായതായി റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ പ്രതിനിധികളെത്തി ഓഡിറ്റ് നടത്താൻ വാട്സ്ആപ് അപേക്ഷ സമർപ്പിച്ചെന്നും അനുകൂല ഓഡിറ്റിംഗ് റിപ്പോർട്ട് ലഭിച്ചാലുടൻ കന്പനി തങ്ങളുടെ ഇ- പേമെന്റ് ആപ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എസ്ബിഎെ, ആക്സിസ് ബാങ്ക്, ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുമായി സഹകരിച്ചുള്ള യൂണിഫൈഡ് ഇന്റർഫേസ് പേമെന്റ് അധിഷ്ഠിത ആപ്പാണ് വാട്സ് ആപ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കാത്തതിനാൽ വാട്സ്ആപ്പിന്റെ ഇ- പേമെന്റ് ആപ്പിനു ആർബിഎെ നേരത്തെ പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ആപ് പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും ഉപയോക്താക്കൾക്കു ലഭ്യമാണ്.
വിദേശ ഈ പേമെന്റ് കന്പനികൾ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തുതന്നെയുള്ള ഡേറ്റാ സെന്ററുകളിൽ സൂക്ഷിക്കണമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.
റിസർവ് ബാങ്കിന്റെ ഡേറ്റാ സ്റ്റോറേജ് ചട്ടങ്ങളിൽ ഇളവ് വേണമെന്നു വിദേശ കന്പനികൾ കേന്ദ്ര വാണിജ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചട്ടങ്ങളിൽ ഇളവില്ലെന്ന് ആർബിഎെ വ്യക്തമാക്കിയത്.