കൊച്ചി: സംസ്ഥാനത്തു വൈദ്യുത ഗതാഗതനയത്തിന്റെ പ്രവർത്തന രൂപരേഖ തയാറാക്കുന്നതിനായി ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതിക വിദഗ്ധരെയും നിർമാണ, വിപണന രംഗത്തുള്ളവരെയും പങ്കെടുപ്പിച്ചു കൊച്ചിയിൽ ഇലക്ട്രിക് വാഹന കോണ്‍ഫറൻസും എക്സിബിഷനും സംഘടിപ്പിക്കുന്നു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ 29ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.