+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇന്ത്യയുടെ ഭീമമായ നികുതി അസ്വീകാര്യമെന്ന് ട്രംപ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ/​​​​ഒ​​​​സാ​​​​ക്ക: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ ചു​​​​മ​​​​ത്തു​​​​ന്ന ഭീ​​​​മ​​​​മാ​​​​യ നി​​​​കു​​​​തി അ​​​​സ്വീ​​​​കാ​​​​ര്യ​​​​മ
അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇന്ത്യയുടെ ഭീമമായ നികുതി അസ്വീകാര്യമെന്ന് ട്രംപ്
വാ​​​​ഷിം​​​​ഗ്ട​​​​ൺ/​​​​ഒ​​​​സാ​​​​ക്ക: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ ചു​​​​മ​​​​ത്തു​​​​ന്ന ഭീ​​​​മ​​​​മാ​​​​യ നി​​​​കു​​​​തി അ​​​​സ്വീ​​​​കാ​​​​ര്യ​​​​മെ​​​​ന്നും പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ജി20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

അ​​​​മേ​​​​രി​​​​ക്ക ആ​​​​ദ്യം എ​​​​ന്ന ട്രം​​​​പി​​​​ന്‍റെ ന​​​​യ​​​​ത്തി​​​​നു​​​​ള്ള തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​കു​​​​തി വ​​​​ർ​​​​ധ​​​​ന. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു ഇ​​​​ന്ത്യ കൂ​​​​ടു​​​​ത​​​​ൽ നി​​​​കു​​​​തി ചു​​​​മ​​​​ത്തു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു മോ​​​​ദി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​മെ​​​​ന്നും ഭീ​​​​മ​​​​മാ​​​​യ നി​​​​കു​​​​തി ചു​​​​മ​​​​ത്തു​​​​ന്ന​​​​ത് അ​​​​സ്വീ​​​​കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ട്രം​​​​പ് ട്വീ​​​​റ്റ് ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യോ മോ​​​​ദി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​തു പി​​​​റ്റേ​​​​ന്നാ​​​​ണ് ട്രം​​​​പി​​​​ന്‍റെ ട്വീ​​​​റ്റ്.