മുംബൈ: ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യുട്യൂബിൽ മൂന്നു പുതിയ ഫീച്ചറുകളെത്തുന്നു. ആവശ്യമായ വീഡിയോകൾ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താനുള്ള ഫീച്ചറാണ് വരാ നുള്ളതിൽ ആദ്യത്തേത്.
ഒന്നോ രണ്ടോ അക്ഷരങ്ങളിൽനിന്നുതന്നെ യൂസർ ലക്ഷ്യമിടുന്ന വീഡിയോ ലഭ്യമാക്കാൻ ഈ ഫീച്ചറിനു കഴിയും. യൂസർ സ്ഥിരമായി കാണുന്ന വീഡിയോകളിൽനിന്ന് അഭിരുചി മനസിലാക്കിയാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം. ഇഷ്ടമില്ലാത്ത വീഡിയോകളെ സംബന്ധിച്ച നിർദേശങ്ങൾ (സജഷൻസ്) വരുന്നത് ഒഴിവാക്കാനുള്ള ഫീച്ചറാണ് രണ്ടാമത്തേത്.
സബ്സ്ക്രൈബ് ചെയ്ത ചാനലുകളിൽനിന്നും മറ്റു ചാനലുകളിൽനിന്നും സ്ഥിരമായി സജഷനുകൾ വരുന്നതു പലർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. വീഡിയോകളെക്കുറിച്ചുള്ള ചെറുവിവരണം പ്രദർശിപ്പിക്കുന്ന ഫീച്ചറാണ് മൂന്നമത്തേത്. വീഡിയോയുടെ സംഗ്രഹം എന്താണെന്നു കാണാതെതന്നെ മനസിലാക്കാൻ ഈ ഫീച്ചർ സഹായിക്കും. മൂന്നു ഫീച്ചറുകളും വരും ദിവസങ്ങളിൽതന്നെ ആൻഡ്രോയിഡ് ഫോണുകളിലും ഡെസ്ക്ടോപ് യൂ ട്യൂബിലുമെത്തുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.