ബംഗളൂരു: ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പൺ ഫിനാൻഷൽ ടെക്നോളജീസിന് ടൈഗർ ഗ്ലോബൽ മാനേജ്മെന്റ് , സ്പീഡ് ഇൻവെസ്റ്റ്, ബീനെക്സ്റ്റ് തുടങ്ങിയ ആഗോള മൂലധന നിക്ഷേപകരിൽ നിന്നായി 250 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.
ഫേയ്സ്ബുക്ക്, ഫ്ലിപ്കാർട്, ഊബർ, ഒല തുടങ്ങിയ കമ്പനികളിലെ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് നിക്ഷേപം. ടാഗ്ലിൻ വെഞ്ച്വർ പാർട്നേഴ്സ് അഡ്വൈസേഴ്സ്, ത്രീ വൺ ഫോർ കാപിറ്റൽ, സ്പീഡ് ഇൻവെസ്റ്റ്, ബെറ്റർ കാപിറ്റൽസ് ഏയ്ഞ്ചൽ ലിസ്റ്റ് സിൻഡിക്കറ്റ് എന്നിവരാണ് മറ്റു നിക്ഷേപകർ.കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടു തവണയായി ലഭിച്ച ആഗോള നിക്ഷേപത്തിലൂടെ കമ്പനിയുടെ മൂല്യം 1000 കോടിയായി ഉയർന്നു.
ബാങ്കുകളുമായി ചേർന്നുകൊണ്ട് ചെറുകിട ഇടത്തരം വ്യാപാരികൾക്ക് ബിസിനസ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്ന ഇന്റർനെറ്റ് ബാങ്കിങ് സേവനം ആണ് ഒാപ്പൺ ലഭ്യമാക്കുന്നത്. ഡിജിറ്റൽ ബാങ്കിങ് സർവീസ് നൽകുന്നതിനൊപ്പം അവരുടെ ബിസിനസ്, സാമ്പത്തിക ഇടപാടുകളുടെ കണക്കുകളും കൃത്യമായി തിട്ടപ്പെടുത്താനും ഓപ്പണിന്റെ സഹായം ലഭിക്കും.നിലവിൽ 80,000ത്തിലധികം ചെറുകിട ബിസിനസുകൾ ഓപ്പണിന്റെ ബിസിനസ് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നിയോ ബാങ്കിങ് പ്ലാറ്റ്ഫോം എന്ന നിലയിൽ പത്തു ലക്ഷത്തിൽ പരം പുതിയ ഉപയോക്താക്കളെയാണ് അടുത്ത ഒരു വർഷത്തിനുള്ളിൽ ഓപ്പൺ ലക്ഷ്യമിടുന്നതെന്ന് ഒാപ്പൺ സി.ഇ.ഒ അനീഷ് അച്യുതൻ പറഞ്ഞു. 2017ൽ മലയാളി സംരംഭകരായ അനീഷ് അച്യുതൻ, മേബൽ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്ചുതൻ എന്നിവർ ചേർന്നാണ് ഒാപൺ സ്റ്റാർട്ട്അപ്പ് ആരംഭിക്കുന്നത്.