ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ റബർ അധിഷ്ഠിത യൂണിറ്റുകൾക്കായി വ്യവസായ പാർക്കുകൾ അനുവദിക്കാനുള്ള നിർദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിനു രേഖാമൂലം നല്കിയ മറുപടിയിൽ അറിയിച്ചു.