കൊച്ചി: സൗജന്യ റോൾസ് റോയ്സ് ടൂർ പാക്കേജുമായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഓക്സിജൻ റിസോർട്ട്. കുടുംബസമേതം റോൾസ് റോയിസിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉല്ലാസ യാത്രകൾക്ക് എത്തിക്കാനും താത്പര്യമുള്ളവർക്ക് ഓക്സിജൻ റിസോർട്ടിൽ സൗജന്യമായി താമസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 3,000 രൂപ തവണകളായി അടച്ച് അഞ്ച് മുതൽ 25 വർഷം വരെയുള്ള ഓക്സിജൻ റിസോർട്ട് ടൈം ഷെയർ മെന്പർഷിപ്പിലൂടെ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്നും ബോബി ചെമ്മണൂർ അറിയിച്ചു.