ഓട്ടോസ്പോട്ട് / ഐബി
ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ വാഹന നിർമാതാക്കളായ കിയാ മോട്ടോഴ്സ് ഇന്ത്യക്കായുള്ള വാഹനം സെൽടോസ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തദ്ദേശീയമായി നിർമിച്ച കാർ, വിശാലമായ ആഢ്യത്വം തുളുന്പുന്ന ഇന്റീരിയർ, സ്റ്റൈലിഷ് ഡിസൈൻ തുടങ്ങിയവ ഒത്തുചേർന്ന വാഹനം എന്ന് സെൽടോസിനെ വിളിക്കാം. കന്പനി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകളിൽ പലതും ഈ സെഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നവയാണ്. ഇവ കൂടാതെ അടുത്ത വർഷം മാത്രം വിപണിയിലെത്തുന്ന (വിലയും അപ്പോൾ മാത്രം) സെൽടോസിൽ എന്തൊക്കെ സവിശേഷതകളായിരിക്കും കിയ മോട്ടോഴ്സ് എന്ന ദക്ഷിണകൊറിയൻ കന്പനി ഒളിപ്പിച്ചുവച്ചിട്ടുണ്ടാകുക എന്നു നോക്കാം.
പെർഫോമൻസ്
ബിഎസ് 6 മാനദണ്ഡങ്ങൾക്ക് അനുസൃതമായി മൂന്നാം തലമുറ സ്മാർട്ട്സ്ട്രീം പവർട്രെയ്ൻ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ ഗൈസ് എൻജിൻ ഓപ്ഷനുകളിലായി ഓട്ടോമാറ്റിക്, മാന്വൽ ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാണ്. കൂടാതെ
നോർമൽ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകളുമുണ്ട്. ഇതോടൊപ്പം മൾട്ടിപ്പിൾ ഗ്രിപ്പ് കൺട്രോളുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മഡ്, വെറ്റ്, സാൻഡ് മോഡ് തുടങ്ങി വഴിയുടെ സ്ഥിതി അനുസരിച്ച് തെരഞ്ഞെടുക്കാവുന്നവയാണിത്.
ഡിസൈൻ
വിവിധ രാജ്യങ്ങളിലായുള്ള കിയയുടെ ആഗോള ഡിസൈൻ സെന്ററുകൾ നിലവിലെ കാർ ഡിസൈൻ ട്രെൻഡുകളെ ആഴത്തിൽ പഠിച്ച്, ഇന്ത്യൻ വിപണിക്കായി ടെയിലർ ഫിറ്റായി ഇറക്കിയ ഡിസൈനാണ് സെൽറ്റോസ്. വൈഡ് സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലോടു കൂടിയ മുൻവശം, മസ്കുലാർ ഷോൾഡർ ലൈൻ, ഷാർപ്പായി ഡിസൈൻ ചെയ്ത മുൻവശത്തെയും പിൻവശത്തെയും ഫുൾ എൽഇഡി ലൈറ്റുകൾ, പ്രീമിയം ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ എന്നിവ മികച്ച ഭംഗി വാഹനത്തിനു നല്കുന്നുണ്ട്.
എക്സ്റ്റീരിയർ
കിയാ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ.
എൽഇഡി ഹെഡ് ലാന്പ്.
കിയ സിഗ്നേച്ചർ ഹാർട്ട്ബീറ്റ് ഷേപ്പ് എൽഇഡി ഡിആർഎൽ, ടെയിൽ ലാന്പുകൾ.
ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാന്പുകൾ.
3 ഡി മൾട്ടിലെയർ സൈഡ് ടേൺ ഇൻഡിക്കേറ്റർ.
ഫ്രണ്ട് ഗ്രില്ലിൽ ഡൈമണ്ട് ഷേപ്പ് നേർലിംഗ്.
4വെൽ ഡിസൈൻഡ് ലോവർ എയർ ഡാം, ബംപർ.
8 നിറങ്ങളും 5 ഡുവൽ ടോൺ ഓപ്ഷനുകളും.
റിയർ ബംപുകളിൽ ഡുവൽ മഫ്ലർ ഡിസൈൻ.
മുൻവശത്ത് ബ്രിഡ്ജ് ക്രോം ലൈൻ.
സേഫ്റ്റി
ആക്റ്റീവ്, പാസീവ്, ഹെൽത്ത് സേഫ്റ്റി, സെക്യൂരിറ്റി, മെയിന്റനൻസ് എന്നിങ്ങനെ ഫുൾ റേഞ്ച് സേഫ്റ്റിയാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 എയർ ബാഗുകൾ, ഇബിഡി, എബിഎസ്, ഇഎസ്എച്ച്, എച്ച്എസി, വിഎസ്എം തുടങ്ങിയ സുരക്ഷ ഒരുക്കുന്നു.
കൂടാതെ മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ബ്ലൈൻഡ് വ്യൂ മിററുകളും നല്കിയിട്ടുണ്ട്.
റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ് ലാന്പുകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ.
യുവിഒ
അത്യാധുനിക കണക്റ്റഡ് കാർ ടെക്നോളജിയാണിത്. നാവിഗേഷൻ, സേഫ്റ്റി, സെക്യൂരിറ്റി, വെഹിക്കിൾ മാനേജ്മെന്റ്, റിമോട്ട് കൺട്രോൾ, കൺവീനിയൻസ് എന്നീ വിഭാഗങ്ങളിലായി 37 സ്മാർട്ട് ഫീച്ചറുകളാണ് ഈ സംവിധാനം നൽകുന്നത്. ഉപയോക്താക്കൾക്ക് ഈ സംവിധാനം ആദ്യ മൂന്നു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം.
എഐ വോയിസ് കമാൻഡ്
മോഷ്ടിക്കപ്പെട്ട വാഹനം ട്രാക്ക് ചെയ്യലും ഇമ്മൊബിലൈസ് ചെയ്യലും
ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ, എസ്ഒഎസ്, എമർജൻസി അസിസ്റ്റൻസ് തുടങ്ങിയവ
റിമോട്ട് എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ്
റിമോട്ടിൽ പ്രവർത്തിപ്പിക്കാവുന്ന എയർ പ്യൂരിഫയർ, ഇൻ കാർ എയർ ക്വാളിറ്റി മോണിറ്റർ
സേഫ്റ്റി അലേർട്ട്.