ന്യൂഡൽഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ഇളവുകൾ പൊതുജനത്തിലേക്ക് എത്തിയില്ലെങ്കിൽ ഇളവ് നല്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ ജിഎസ്ടി കൗൺസിൽ കഴിഞ്ഞ ദിവസം തീരുമാനിച്ചു. രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ജിഎസ്ടി കൗൺസിൽ എന്ന പ്രത്യേകതയുള്ള യോഗത്തിൽ ഇളവ് ജനത്തിനു നല്കാത്ത സ്ഥാപനങ്ങൾക്ക് പത്തു ശതമാനം പിഴ ഈടാക്കാനാണ് തീരുമാനിച്ചത്.
ഇതു കൂടാതെ,
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവു നല്കാനുള്ള തീരുമാനം കൂടുതൽ പഠിക്കാൻ ഫിറ്റ്മെന്റ് കമ്മിറ്റിയെ ഏൽപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കണമെന്നായിരുന്നു നിർദേശം.
മൾട്ടിപ്ലക്സ് തിയറ്ററുകൾക്ക് ഇ-ടിക്കറ്റിംഗ് സംവിധാനം.
ഇലക്ട്രോണിക് ഇൻവോയിസ് സംവിധാനം.
ജിഎസ്ടി റിട്ടേൺ ഫയലിംഗ് അടുത്ത വർഷം മുതൽ ഒരു ഫോമിൽ മാത്രമാക്കും.
ജിഎസ്ടി രജിസ്ട്രേഷന് ആധാർ രേഖയായി ഉപയോഗിക്കാം. അപേക്ഷകന് ആധാർ ഉപയോഗിച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
രണ്ടു മാസത്തിലധികം റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ ഇ ബില്ലുകൾ നല്കില്ല.
26 സംസ്ഥാനങ്ങളിൽ ജിഎസ്ടി അപ്ലറ്റ് ട്രൈബ്യൂണലുകൾ സ്ഥാപിക്കും. എത്ര ട്രൈബ്യൂണലുകൾ വേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
വാർഷിക റിട്ടേൺ ഓഗസ്റ്റ് 30 വരെ
ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആയി പുനഃക്രമീകരിച്ചു. ജിഎസ്ടി ഓഡിറ്റിനുള്ള അവസാന തീയതിയും ഓഗസ്റ്റ് 30. നേരത്തെ ഇതു രണ്ടും ഈ മാസം 30 ആയിരുന്നു.