കൊച്ചി: എഐ ട്രിപ്പിൾ റിയർ കാമറയും 5000 എംഎഎച്ച് ബാറ്ററിയുമായി വിവോ വൈ 15 വിപണിയിൽ. 13,990 രൂപയാണ് വില. 16.15 സെന്റിമീറ്റർ ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, 13 എംപി പ്രധാന പിൻ കാമറ, 8 എംപി എഐ സൂപ്പർ വൈഡ് ആംഗിൾ കാമറ, 2 എംപി ഡെപ്ത് കാമറ, 16 എംപി ഫ്രണ്ട് കാമറ, ഹീലിയോ പി 22 പ്രോസസർ, 4 ജിബി റാം 64 ജിബി റോം, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് അക്വാ ബ്ലൂ, ബർഗണ്ടി റെഡ് എന്നീ നിറങ്ങളിലെത്തുന്ന വൈ 15ന്റെ പ്രധാന ഫീച്ചറുകൾ.