കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളെ ട്രേഡ് ഹബ്ബുകളായി വികസിപ്പിക്കുന്നതിനും വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) വേൾഡ് ട്രേഡ് സെന്റേഴ്സ് അസോസിയേഷനുമായി (ഡബ്ല്യുടിസിഎ) സഹകരിക്കുന്നു. ക്രെഡായ് സ്മാർട്ട് സിറ്റീസ് പദ്ധതിയനുസരിച്ചാണ് പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.
കേന്ദ്ര സർക്കാരിന്റെ 100 സ്മാർട്ട് സിറ്റികൾ എന്ന പദ്ധതിയുമായി സഹകരിച്ചു രാജ്യത്തെ ടയർ 2, 3 നഗരങ്ങൾ വ്യാപാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതികളാണ് ക്രെഡായ്, ഡബ്ല്യുടിസിഎ എന്നിവ തമ്മിലുള്ള കരാർ അനുസരിച്ചു നടപ്പാക്കുക.
സേവന, നിർമാണ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഇരു സംഘടനകളും തമ്മിലുള്ള പങ്കാളിത്തം സഹായിക്കുമെന്നു ക്രെഡായ് ദേശീയ പ്രസിഡന്റ് സതീഷ് മഗറും ഡബ്ല്യുടിസിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്കോട്ട് ഫെർഗസനും പറഞ്ഞു.