മുംബൈ: റിലയൻസ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് (ആർഎൻഎഎം) കന്പനിയിലെ 10.75 ശതമാനം ഓഹരികൾ വിറ്റ് 1,450 കോടി നേടിയതായി അനിൽ അംബാനി സാരഥ്യം വഹിക്കുന്ന റിലയൻസ് കാപ്പിറ്റൽ. ആർഎൻഎഎം ഓഹരികൾ വിറ്റ് 6,000 കോടി സമാഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഈ പണമുപയോഗിച്ചു തങ്ങളുടെ കടം 12,000 കോടിയായി കുറയ്ക്കുകയാണു കന്പനിയുടെ ലക്ഷ്യം.