സിലിക്കൺവാലി: ഫേസ്ബുക്കിന്റെ സ്വന്തം ക്രിപ്റ്റോകറൻസി ഈ ആഴ്ച അവതരിപ്പിക്കും. ലിബ്ര എന്ന പേരിൽ അവതരിപ്പിക്കുന്ന ക്രിപ്റ്റോകറൻസിക്ക് നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്.
വിസ, മാസ്റ്റർകാർഡ്, പേപൽ, ഊബർ, സ്ട്രൈപ് തുടങ്ങിയ കന്പനികളുമായി ഫേസ്ബുക്ക് കരാറൊപ്പിട്ടതായി ഒരു പ്രമുഖ അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തു. ഓരോ കന്പനിയും ക്രിപ്റ്റോകറൻസി വികസിപ്പിക്കാനായി ഒരു കോടി ഡോളർ മുടക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ചൊവ്വാഴ്ച ലിബ്രയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എന്നാൽ, പൂർണ തോതിലുള്ള വിനിയോഗം 2020ൽ മാത്രമേ ഉണ്ടാകൂ.
30 കോടി ഉപയോക്താക്കളുള്ള ഇന്ത്യൻ മാർക്കറ്റിനെ ലക്ഷ്യംവച്ചാണ് ഫേസ്ബുക്കിന്റെ നീക്കം. എന്നാൽ, ഇന്ത്യയിലെ നിയമം ഫേസ്ബുക്കിനെ പിന്തുണയ്ക്കുമെന്നതിൽ അവ്യക്തതയുണ്ട്. രാജ്യത്ത് ക്രിപ്റ്റോകറൻസികൾ കൈമാറ്റം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആർബിഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല അത്തരം കറൻസികൾ അവതരിപ്പിക്കാൻ ഒരു സ്ഥാപനത്തിനും അനുമതിയില്ല. എന്നാൽ, ഡിജിറ്റൽ ടോക്കണുകൾ കൈമാറ്റം ചെയ്യുന്നതിന് നിയമതടസമില്ല. അതുകൊണ്ടുതന്നെ നിയമബന്ധിതമായുള്ള സംവിധാനം ആവിഷ്കരിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ക്രിപ്റ്റോകറൻസി അവതരിപ്പിക്കുന്നതിനൊപ്പം ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിവാകും.