കൊച്ചി: ഓണ്‍ലൈൻ ഫ്രഷ് മാർക്കറ്റായ ഫ്രഷ് ടു ഹോം കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെ സർവീസിന് പിന്നാലെയാണ് ഈ ആഴ്ച അവസാനത്തോടെ കോഴിക്കോട്ടുംഫ്രഷ് ടു ഹോം എത്തുന്നത്.
വരും മാസങ്ങളിൽ കേരളത്തിലുടനീളം തങ്ങളുടെ സേവനം വ്യാപിപ്പിക്കുമെന്ന് ഫ്രഷ് ടു ഹോമിന്റെ ഫൗണ്ടറും സിഇഒയുമായ ഷാൻ കടവിൽ പറഞ്ഞു. വരുമാനത്തിന്റെയും ഉപഭോക്താക്കളുടെയും കാര്യത്തിൽ 25 മടങ്ങ് വളർച്ചയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.