മുംബൈ: രണ്ടു ദിവസം തുടർച്ചയായി നേട്ടങ്ങൾ കൈയാളിയ ഓഹരിവിപണിയിൽ ഒടുവിൽ ഇടിവ്. സെൻസെക്സ് 193.65 പോയിന്റ് താണ് 39,756.81 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,906.20 ൽ ആണ് അവസാനിച്ചത്. 59.40 പോയിന്റാണ് നഷ്ടം. യെസ് ബാങ്ക്,മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര, ഹിറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ കന്പനികളുടെ ഓഹരികൾക്കു നഷ്ടം നേരിട്ടു. അതേസമയം ടാറ്റാ സ്റ്റീൽ,ഒഎൻജിസി, വേദാന്ത, സൺ ഫാർമ, ടിസിഎസ്,എെടിസി തുടങ്ങിയ കന്പനികൾ നേട്ടം സ്വന്തമാക്കി. ചൈന- അമേരിക്ക വ്യാപാര ബന്ധത്തിലെ അനിശ്ചിതത്വങ്ങളുൾപ്പെടെയുള്ള കാരണങ്ങളാണ് വിപണിയിൽ തിരിച്ചടിയുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.