മുംബൈ: ജിഎസ്ടി റിട്ടേണ്‍ ഓരോ മാസവും ഫയൽ ചെയ്യുന്ന പുതിയ സംവിധാനം ഒക്ടോബർ മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ നിർദേശപ്രകാരം പുതിയ സംവിധാനം ജൂലൈ മുതൽ നടപ്പിലാക്കാനായിരുന്നു ധനമന്ത്രാലയം നേരത്തെ പദ്ധതിയിട്ടിരുന്നത്. പുതിയ സംവിധാനമായ ജിഎസ്ടി ആർഇടി -01 പ്രാബല്യത്തിൽ വരുന്നതോടെ 2020 ജനുവരി മുതൽ നിലവിലുള്ള ജിഎസ്ടിആർ- 3ബി സംവിധാനം പൂർണമായി ഇല്ലാതാകുമെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.