തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ ലാഭവിഹിതമായ 1.75 കോടി രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടർ ഡോ. ഷർമിള മേരി ജോസഫ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 25 വർഷങ്ങളായി തുടർച്ചയായി ലാഭമുണ്ടാക്കുന്ന ടോപ് റാങ്കിംഗ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ്ഐഡിസി .
2017-18 സാമ്പത്തിക വർഷം കെഎസ്ഐഡിസി 33.61 കോടി രൂപയുടെ ലാഭം നേടി. ഈ കാലയളവിൽ നേരിട്ടുള്ള ലോണ്‍ സഹായം എന്ന നിലയിൽ 155.31 കോടിയുടെ മൂലധന നിക്ഷേപം വരുന്ന പദ്ധതികൾക്കാണ് അനുമതി നൽകിയത്. 1200 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർപറേഷൻ 71.71 കോടി ധനവിനിയോഗവും 81.41 കോടി റിക്കവറിയും 2017-18 കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം 52.14 കോടി രൂപയാണ്.
സംസ്ഥാനത്ത് ബിസിനസ് ചെയ്യുന്നത് ലളിതമാക്കി മാറ്റാനുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതിയുടെ നോഡൽ ഏജൻസിയാണ് കെഎസ്ഐഡിസി.
ശബരിമല എയർപോർട്ട്, ലൈഫ് സയൻസ് പാർക്ക്, ലൈറ്റ് എൻജിനിയറിംഗ് ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക് പാർക്ക്, മെഗാ ഫുഡ് പാർക്ക് തുടങ്ങിയ ഒട്ടേറെ പുതിയ പദ്ധതികളുടെ നോഡൽ ഏജൻസി കൂടിയാണ് കെഎസ്ഐഡിസി.