തൃശൂർ: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കായി മണപ്പുറം ഗ്രൂപ്പ് സ്ഥാപകൻ വി.സി. പത്മനാഭന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമർപ്പിച്ചു. പ്രമുഖ പരിസ്ഥിതിപ്രവർത്തക സാലുമാരട തിമ്മക്ക, മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ, ഇൻഡസ്ഇൻഡ് ബാങ്ക് എംഡിയും സിഇഒയുമായ റോമേഷ് സോബ്ടി, മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ. നായർ, മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായ ആന്റണി ഡൊമിനിക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. തികച്ചും അർഹരായവരെത്തന്നെയാണ് ഇത്തവണയും അവാർഡിനായി ജൂറി തെരഞ്ഞെടുത്തിരിക്കുന്നതെന്നു നന്ദകുമാർ പറഞ്ഞു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എം. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ബി.എൻ. രവീന്ദ്രബാബു, സീനിയർ ജനറൽ മാനേജർ രഞ്ജൻ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
2010ലാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. എല്ലാവർഷവും സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവു തെളിയിച്ച വ്യക്തികൾക്കാണ് പുരസ്കാരം നല്കുന്നത്.