കൊച്ചി: പട്ടിമറ്റത്തെ പാൻ ബിസ് കോർപറേഷൻ എന്ന സ്ഥാപനം വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലെന്‍ഡഡ് എഡിബിൾ വെജിറ്റബിൾ ഓയിലിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ അറിയിച്ചു. ഉത്പന്നത്തിൽ 80 ശതമാനവും പാമോലിനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ശുദ്ധമായ വെളിച്ചെണ്ണ എന്ന് അവകാശവാദമുന്നയിക്കുന്ന ഉത്്പന്നത്തിൽ 20 ശതമാനം മാത്രമാണ് വെള്ളിച്ചെണ്ണയുടെ സാന്നിധ്യം. വെളിച്ചെണ്ണയുടെ വിലയാണ് ഈടാക്കിയിരുന്നതും. നിയമവിരുദ്ധമായ പ്രവർത്തനത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്പന്നം വില്പനയ്ക്ക് എത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.