ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഇന്നലെ ഹാജരാകണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ ഹാജരായില്ല. ശാരീരിക ബുദ്ധമുട്ടുകൾ ഉള്ളതിനാലാണ് ഹാജരാകാത്തതെന്നാണ് വിശദീകരണം. ഈ ആഴ്ച അവസാനം ഹാജരാകാമെന്നും അവർ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയും കോച്ചർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായിരുന്നില്ല.