കൊച്ചി: സംസ്ഥാനത്ത് പാൽ ഉത്പാദനം വർധിച്ചതായി മന്ത്രി കെ. രാജു. പ്രളയം ക്ഷീരമേഖലയെ തളർത്തിയില്ലായിരുന്നെങ്കിൽ കേരളം പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ പ്രളയസഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിനു മുന്പുള്ള മാസങ്ങളിൽ ഏഴു മുതൽ ഏഴര ലക്ഷം ലിറ്റർ വരെ പാൽ സംസ്ഥാനത്ത് ഇറക്കുമതി ചെയ്തിരുന്നു. ഇന്ന് ഒന്നര ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ, മിൽമയുടെ ഉത്പന്നങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ല. ഈ സ്ഥിതി മാറണം. അസംസ്കൃത ഉത്പന്നങ്ങളുടെ വില വർധിച്ചതോടെ കാലിത്തീറ്റ വിലയിലും ഗണ്യമായ വർധനവുണ്ടായി. ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ക്ഷീരമേഖലയിലെ കർഷകരുടെ ദുരിതങ്ങൾക്ക് പ്രത്യേക പദ്ധതിയിലൂടെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെസിഎംഎംഎഫ്) ചെയർമാൻ പി.എ. ബാലൻ അധ്യക്ഷത വഹിച്ചു. കാലിത്തൊഴുത്ത് നിർമാണ സഹായം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് വിതരണം ചെയ്തു.
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോണ് തെരുവത്ത്, തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, കെസിഎംഎംഎഫ് ഡയറക്ടർ മേരി ലോനപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ പങ്കെടുത്തു.